ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ തൂണേരി ബ്ലോക്കില്‍ വാണിമേല്‍, വിലങ്ങാട്, വളയം എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വാണിമല്‍ ഗ്രാമപഞ്ചായത്ത്. 36.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കണ്ണൂര്‍ ജില്ലയിലെ പാട്യം പഞ്ചായത്തും വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തും, കിഴക്ക് നരിപ്പറ്റ പഞ്ചായത്തും വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തും, പടിഞ്ഞാറ് വളയം, ചെക്യാട് പഞ്ചായത്തുകളും, തെക്ക് നാദാപുരം, നരിപ്പറ്റ പഞ്ചായത്തുകളുമാണ്.കേരളപഞ്ചായത്ത് രാജ് ആക്ടിനനുസൃതമായി 1962-ല്‍ വാണിമേല്‍ പഞ്ചായത്ത് നിലവില്‍ വന്നു. വാണിമല്‍, വളയം, വേര്കടവ്, മാമ്പിലാക്കുല്, വെള്ളിയോട് എന്നീ പ്രധാന പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ഈ പഞ്ചായത്ത് 1977-ല്‍ വിഭജിക്കപ്പെട്ടു.
കൂടുതൽ വായിക്കുക