പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

ടി പ്രദീപ് കുമാർ

പ്രസിഡൻ്റ്

മുർഷിന എൻ കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജീവൻ കെ പി

ചെയര്‍പേഴ്സണ്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജു അലക്സ്

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹസീന ടി സി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനോദൻ കെ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 

 ജില്ല : കോഴിക്കോട്

ബ്ലോക്ക്   :  തൂണേരി 

വിസ്തീര്‍ണ്ണം    :    36.53ച.കി.മീ.

വാര്‍ഡുകളുടെ എണ്ണം    :    18

ജനസംഖ്യ    :    25412

പുരുഷന്‍മാര്‍    :    12300

സ്ത്രീകള്‍    :    13112

ജനസാന്ദ്രത    :    585

സ്ത്രീ : പുരുഷ അനുപാതം    :    1013

ആകെ സാക്ഷരത    :    85.61

സാക്ഷരത (പുരുഷന്‍മാര്‍ )    :    91.87

സാക്ഷരത (സ്ത്രീകള്‍ )    :    79.47

 

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ തൂണേരി ബ്ലോക്കില്‍ വാണിമേല്‍, വിലങ്ങാട്, വളയം എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വാണിമല്‍ ഗ്രാമപഞ്ചായത്ത്. 36.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്‍റെ അതിരുകള്‍ വടക്ക് കണ്ണൂര്‍ ജില്ലയിലെ പാട്യം പഞ്ചായത്തും വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തും, കിഴക്ക് നരിപ്പറ്റ പഞ്ചായത്തും വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തും, പടിഞ്ഞാറ് വളയം, ചെക്യാട് പഞ്ചായത്തുകളും, തെക്ക് നാദാപുരം, നരിപ്പറ്റ പഞ്ചായത്തുകളുമാണ്.കേരളപഞ്ചായത്ത് രാജ് ആക്ടിനനുസൃതമായി 1962-ല്‍ വാണിമേല്‍ പഞ്ചായത്ത് നിലവില്‍ വന്നു. വാണിമല്‍, വളയം, വേര്‍കടവ്, മാമ്പിലാക്കുല്‍, വെള്ളിയോട് എന്നീ പ്രധാന പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ഈ പഞ്ചായത്ത് 1977-ല്‍ വിഭജിക്കപ്പെട്ടു.

കൂടുതൽ വായിക്കുക